ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. മിഷൻ – ക്രിട്ടിക്കൽ സാങ്കേതികവിദ്യകളിലൂടെ വ്യോമയാന മേഖലയിൽ സുസ്ഥിരത വർധിപ്പിക്കുകയെന്നതാണ് ഈ വർഷത്തെ എയർ ഷോ പ്രമേയം. വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന ദുബായ് എയർ ഷോയിൽ ടുപാൻ എയർക്രാഫ്റ്റ്, ഔട്ടൽ റോബോട്ടിക്സ്, വോൾട്ട്എയ്റോ എന്നീ പ്രദർശകർ മേൽനോട്ടം വഹിക്കും. വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രദർശനത്തിൽ ഇടംപിടിക്കും. ആഗോളതലത്തിലെ 300-ലേറെ വ്യോമയാന വിദഗ്ധർ എയർ […]
മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി
അടുത്തിടെ റിലീസ് ചെയ്ത മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ ലെൻസ് നിർമ്മാതാക്കളുടെ സൈറ്റാണ് ‘കൂക്ക് ലെൻസ്’. ഇവരുടെ ലെൻസിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റിലാണ് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചിത്രം ‘ക്രിസ്റ്റഫർ’ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഈ ലിറ്റിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ ചിത്രമാണ് ‘ക്രിസ്റ്റഫർ’ എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. ‘ബയോഗ്രഫി ഓഫ് […]
രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കു കൂടി കോവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് 3375 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 13,509 പേർ ചികിത്സയിലുണ്ട്. 14 പേർകൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 5,30,862 ആയി. 2.73 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. രോഗമുക്തിനിരക്ക് 98.78 ശതമാനം.രാജ്യത്ത് ഇതുവരെ 4,47,12,692 പേർക്കാണ് കോവിഡ് ബാധിച്ചത്. 220.65 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു.
ദേശീയപാത വികസനം ദ്രുതഗതിയിൽ: 99 ശതമാനം നഷ്ടപരിഹാരവും വിതരണം ചെയ്തു
ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആലപ്പുഴ ഹരിപ്പാട് മാധവ ജംഗ്ഷൻ മുതൽ ഡാണാപ്പടി വരെയുള്ള പ്രദേശം, കരുവാറ്റ എന്നിവിടങ്ങളിൽ പുതിയ റോഡിന്റെ ടാറിംഗ് പ്രവർത്തികൾ നടന്നുവരുകയാണ്. ജില്ലയിൽ മൂന്ന് റീച്ചുകളായാണ് ദേശീയപാത വികസനം. 81 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത നിർമിക്കുന്നത്. 31 വില്ലേജുകളിലൂടെയാണിത് കടന്നു പോകുന്നത്. പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ജില്ല കളക്ടറുടെ നേതൃത്വത്തിൽ ആഴ്ചതോറും ദേശീയ പാതാ നിർമാണത്തിന്റെ പുരോഗതി വിലയിരുത്തിവരികയാണ്. ദേശീയപാത വികസനത്തിനായി […]
റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി
റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി. അനധികൃതമായി പ്രവർത്തിച്ചിരുന്ന വെയർ ഹൌസിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. മതിയായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികളും പരിശോധനയിൽ പിടിയിലായി. സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കാലഹരണപ്പെട്ട കോഴിയിറിച്ചികൾ പിടികൂടിയത്. ഇവയുടെ കാലാവധി രേഖപ്പെടുത്തിയിരിക്കുന്ന പാക്കറ്റ് അഴിച്ച് മാറ്റി പുതിയ തിയതി രേഖപ്പെടുത്തിയ പാക്കറ്റിലാക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. സൌദിയുടെ വിവിധ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് വിതരണത്തിന് വെച്ചിരുന്ന 5 ടണ്ണോളം കോഴിയിറച്ചിയാണ് പരിശോധനയിൽ […]
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമെന്ന ഉറപ്പു നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ മദനനായി സുരാജ് വെഞ്ഞാറമൂട് പ്രേക്ഷകരെ തന്റെ നർമ്മം കലർന്ന അഭിനയ മികവിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നു. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ […]
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 10-ന് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് 13-നായിരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.അഞ്ചിടത്തേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെ നിലവിൽ ജനപ്രതിനിധിയില്ലാത്ത വയനാട് ലോക്‌സഭാമണ്ഡലത്തിലേക്ക് ഇക്കൂട്ടത്തിൽ ഉപതിരഞ്ഞെടുപ്പില്ല. തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നതായും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. മേയ് 24 വരെയാണ് കർണാടകയിൽ നിലവിലെ നിയമസഭയുടെ കാലാവധി.
ചര്‍മ്മമുഴ; ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി
ചര്‍മ്മമുഴ ബാധിച്ച് ചത്ത പശുക്കളുടെ കര്‍ഷകര്‍ക്കും ധനസഹായം അനുവദിക്കുമെന്ന് മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലയിലെ മൃഗസംരക്ഷണ മേഖലയില്‍ നൂതനമായ സംരംഭങ്ങളിലൂടെ ഭക്ഷ്യസുരക്ഷയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ കര്‍ഷകര്‍ക്കുള്ള പുരസ്‌കാര വിതരണം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്‍ഷുറന്‍സ് ഇല്ലാത്ത കര്‍ഷകര്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. ചര്‍മ്മമുഴ ബാധിച്ച് ചത്ത വലിയ പശുവിന് 30000 രൂപയും പ്രായം കുറഞ്ഞ കിടാരി പശുവിന് 16000 രൂപയും കന്നുക്കുട്ടിക്ക് 5000 രൂപയും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ […]
സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ അവധി
സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി ഏപ്രില്‍ 20 മുതല്‍ 24 വരെ ആണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദി ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് ഏപ്രില്‍ 13 മുതല്‍ ഏപ്രില്‍ 26 ബുധന്‍ വരെ അവധിയായിരിക്കും. അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാം എന്നും വ്യവസ്ഥയുണ്ട്. അതേസമയം അറബ് ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 32ാമത് ഉച്ചകോടിയാണ് മേയ് 19ന് സൗദിയിൽ നടക്കുകയെന്ന് അറബ് ലീഗ് അറിയിച്ചു. ഉച്ചകോടിക്ക് […]
ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന”അടി” ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ അടിയുടെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ ആസ്വാദന […]