ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അക്കൗണ്ടിന്റെ പേര് ‘യുഗ ലാബ്സ്’ എന്നു നുഴഞ്ഞു കയറ്റക്കാര്‍ മാറ്റിയിട്ടുണ്ട്. ‘യുഗ ലാബ്സ്’ എന്ന പേരില്‍ പ്രൊഫൈല്‍ ചിത്രവും നൽകി. 6.49 ലക്ഷം ഫോളോവേഴ്സുള്ള @AITCofficial എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.
സിപിഎം-ബിജെപി ശക്തിപ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ തേക്കിൻകാട് മൈതാനം
തൃശൂർ: തേക്കിൻകാട് മൈതാനത്ത് ഇനി രാഷ്ട്രീയ പ്രസംഗങ്ങളുടെ വെടിക്കെട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുന്ന അതേ മൈതാനത്ത് തൊട്ടടുത്ത ദിവസം ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പ്രസംഗവും ഉണ്ടാകും. കേരളത്തിൽ ബിജെപിയുടെ പുതിയ ശക്തി കേന്ദ്രമെന്നു വിലയിരുത്തുന്ന സ്ഥലത്തു തന്നെ അമിത് ഷാ സിപിഎമ്മിനു മറുപടി നൽകുന്നു എന്നത് ഏറെ ശ്രേദ്ധേയമാണ്. ശനിയാഴ്ചയാണു എം.വി.ഗോവിന്ദൻ ജനകീയ പ്രതിരോധ ജാഥ നയിച്ചു തേക്കിൻകാട് മൈതാനത്തെത്തുന്നത്. തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് അമിത് […]
സൗദിയിൽ 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം
സൗദി: സൗദിയിലെ നജ്റാനിൽ 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം. മകനെ ഡ്രൈവിങ് പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മകൻ തനിയെ കാറോടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിടുകയും പിതാവിനെ ഇടിക്കുകയുമായിരുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായതെന്നു നജ്റാൻ റീജിയണിലെ സൗദി റെഡ് ക്രസന്റ് വക്താവ് പറയുന്നു. ഒരു കാറപകടം നടന്നെന്നും ആംബുലൻസ് സേവനം ആവശ്യമുണ്ടെന്നും ഒരു സൗദി പൗരൻ വിളിച്ചറിയിക്കുകയായിരുന്നു. അപകടസ്ഥലത്ത് ചെന്നപ്പോൾ കാറിടിച്ച് ഗുരുതരാവസ്ഥയിൽ കിടക്കുന്ന 65 കാരനെയാണു കണ്ടത്. ഹൃദയാഘാതം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. ഉടൻ […]
ചുവപ്പ് ഗൗണിൽ അതിമനോഹരിയായി കിയാര അദ്വാനി
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് നടി കിയാര അദ്വാനിയുടെ പുത്തൻ ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്. ചുവന്ന ഗൗണിലുള്ള കിയാരയുടെ ചിത്രങ്ങൾ ആരാധകരെ ത്രസിപ്പിക്കുകയാണ്. ചുവന്ന നിറത്തിലുള്ള ഹൈ സ്ലീവ് ഗൗണിൽ അതി മനോഹരിയാണ് കിയാര. മുംബൈയിലെ ഒരു അവാർഡ് ദാന ചടങ്ങിലാണ് ഗ്ലാമറസായി താരമെത്തിയത്. ആക്സസറീസ് ഒന്നുമില്ലാതെയാണ് കിയാര ഗൗൺ സ്റ്റൈൽ ചെയ്തത്. പുത്തൻ ലുക്കിൽ കിയാര അതിമനോഹരിയാണെന്ന് ആരാധകർ പറയുന്നു. ചടങ്ങിൽ നിന്നുള്ള കിയാരയുടെ നിരവധി വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. View […]
ന്യൂനമർദ്ദം; തിങ്കളാഴ്ച മുതൽ വ്യാഴാഴ്ചവരെ മഴക്ക് സാധ്യത
മസ്കറ്റ്: ന്യൂനമർദത്തിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകീട്ട് മുതൽ വ്യാഴാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചേക്കും. മഴക്കൊപ്പം താപനിലയിലും കുറവുണ്ടാകുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. മിക്ക ഗവർണറേറ്റുകളിലും ഞായറാഴ്ച ഭാഗികമായി മേഘാവൃതമായിരുന്നു. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടലിന്റെ തീരങ്ങളിലും താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ട്. മരുഭൂമിയിലും തുറന്ന […]
മത്സ്യത്തൊഴിലാളികൾക്കായുള്ള മുട്ടത്തറ ഫ്‌ളാറ്റ് പദ്ധതി 15 മാസത്തിനകം പൂർത്തിയാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കായി പണിയുന്ന മുട്ടത്തറ ഫ്‌ളാറ്റ് പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം നല്‍കി. വിഴിഞ്ഞം പദ്ധതി ഒത്തുതീര്‍പ്പ് വ്യവസ്ഥ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരം ഒത്തുതീർപ്പുമായി ബന്ധപ്പെട്ട ഏഴ് തീരുമാനങ്ങളിലും നല്ല പുരോഗതിയുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലാ മോണിറ്ററിങ് സമിതികള്‍ കൃത്യമായി യോഗം ചേര്‍ന്ന് തീരുമാനങ്ങളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യണം. മണ്ണെണ്ണ എൻജിന്‍ മാറ്റി എല്‍പിജി, ഡീസല്‍ എൻജിന്‍ ആക്കുന്നതിനുള്ള പ്രദര്‍ശനം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ […]
‘പുലിയാട്ടം’ത്തിലെ ‘താളം കൊട്ടി’ ഗാനം ശ്രദ്ധനേടുന്നു.
ചാനൽ ഷോകളുടെ സ്ക്രിപ്റ്റ് റൈറ്റർ സന്തോഷ് കല്ലാറ്റ് തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ‘പുലിയാട്ടം’ എന്ന ചിത്രത്തിലെ ‘താളം കൊട്ടി’ എന്ന ഗാനം പുറത്തിറങ്ങി. മഞ്ജരി ആലപിച്ച ഈ ഗാനത്തിന് റഫീഖ് അഹമ്മദാണ് വരികൾ ഒരുക്കിയിരിക്കുന്നത്.സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആനന്ദ് മേനോൻ, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ്. സുധീർ കരമന, മീരാ നായർ, മിഥുൻ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, […]
ബെംഗളൂരു–മൈസൂരു ദേശീയപാതയിൽ ടോൾപിരിവ് ചൊവ്വാഴ്‌ച മുതൽ
ബെംഗളൂരു: ബെംഗളൂരു–മൈസുരു ദേശീയപാതയിൽ (എൻഎച്ച് –275) ആദ്യഘട്ടത്തിലെ ടോൾ പിരിവ് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. ബെംഗളൂരു കുമ്പൽഗോഡ് മുതൽ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റർ പാതയിലെ ടോൾ പിരിവാണ് തുടങ്ങുക. രാമനഗര ജില്ലയിലെ ബിഡദി കണമിണിക്കെയിലാണ് രണ്ട് ഇടങ്ങളിലായി ടോൾ ബൂത്തുകൾ ക്രമീകരിച്ചിട്ടുള്ളത്. ബെംഗളുരുവിൽനിന്ന് മൈസൂരു ഭാഗത്തേക്കു വരുന്ന വാഹനങ്ങൾക്ക് ബിഡദി കണമിണിക്കെയിലും, മൈസൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ശേഷഗിരിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്. നിദ്ദഘട്ട–മൈസൂരു 61 കിലോമീറ്റർ ദൂരത്തെ ടോൾ പിരിവ് […]
സൗദിയിൽ പുതിയ ബിൽഡിംഗ് കോഡ് നിലവിൽ വന്നു
സൗദിയിൽ പുതിയ ബിൽഡിംഗ് കോഡ് നിലവിൽ വന്നു. കെട്ടിട നിർമാണ മേഖലയിലെ എഞ്ചിനീയറിങ് ഓഫീസുകൾ പുതിയ നിയമാവലികൾ നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാറ്റം. പുതിയ നിർമാണ പദ്ധതികളുടെ പ്ലാനുകളും ഡിസൈനുകളും തയാറാക്കുമ്പോൾ ഭൂകമ്പങ്ങളെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്ന് രാജ്യത്തെ എൻജിനീയറിങ് ഓഫീസുകളോട് നഗരസഭകൾ ആവശ്യപ്പെട്ടു. ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ രൂപകൽപന ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പരിഷ്‌കരിച്ച നിയമാവലികളിൽ വിശദീകരിക്കുന്നുണ്ട്.
അഗിലൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
ജയം രവി ഇപ്പോൾ തന്റെ ‘അഗിലൻ’, ‘പൊന്നിയിൻ സെൽവൻ 2’ എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ്. ‘പൊന്നിയിൻ സെൽവൻ 2’ ഏപ്രിൽ 28 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിച്ചപ്പോൾ, ‘അഗിലൻ’ ഫെബ്രുവരി 22 ന് നിർമ്മാതാക്കൾ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 10 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ട്രെയിലറും ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വിറ്ററിലൂടെ, ചിത്രം മാർച്ച് 1o ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിച്ചു. […]