റിയാദ്: റമദാനിൽ സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. സൽമാൻ രാജാവാണ് പൊതുമാപ്പ് നൽകാൻ ഉത്തരവിട്ടത്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജയിൽ ജനറൽ ഡയറക്ടറേറ്റ് നടപ്പാക്കാൻ തുടങ്ങി. വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹതയുള്ളവരെ കണ്ടെത്തി മോചിതരാക്കും. എല്ലാവർഷവും റമദാനിൽ ഇത്തരത്തില്‍ നിരവധി പേർ ജയിൽമോചിതരാകുന്നത് പതിവാണ്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും.
റമദാന് മുന്നോടിയായി ഷാർജയിൽ 15 പള്ളികൾ കൂടി തുറന്നു
റമദാന് മുന്നോടിയായി ഷാർജയിൽ 15 പള്ളികൾ കൂടി തുറന്നു. ഷാർജയുടെ വിവിധ ഭാഗങ്ങളിലായി പല വലുപ്പത്തിലും രൂപത്തിലുമാണ് പള്ളികൾ തുറന്നത്. റമദാൻ അവസാനിക്കുന്നതിന് മുമ്പ് അഞ്ച് പള്ളികൾ കൂടി തുറക്കും. ജനസംഖ്യ വർധിച്ച സാഹചര്യത്തിലാണ് പള്ളികളുടെ എണ്ണവും വർധിപ്പിക്കുന്നത്. കൂടുതൽ പള്ളികൾ നിർമിക്കാൻ ഷാർജ ഇസ്ലാമിക കാര്യ വകുപ്പ് തീരുമാനിച്ചിരുന്നു. റമദാനിൽ പള്ളികളിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നത് മുന്നിൽകണ്ടാണ് റമദാൻ തുടങ്ങുന്നതിന് മുമ്പുതന്നെ 15 പള്ളികൾ തുറന്നത്. നിലവിലെ പള്ളികൾ വലുതാക്കാനും പദ്ധതിയുണ്ട്. പള്ളികളുടെ ശുചിത്വം ഉറപ്പാക്കാൻ അധികൃതർ […]
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.പെരുമാലിപടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ (30) ആണ് മരിച്ചത്. മൃതദേഹം ഇപ്പോൾ ദുബാ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: തിരുവമ്പാടി ചക്കുംമൂട്ടിൽ ഡോണ ( മുക്കം ഇ എം എസ് ആശുപത്രി ജീവനക്കാരി). സഹോദരങ്ങൾ: ഷിനി , ഷിന്റോ,
മുട്ടവിലയിൽ താത്കാലിക വർധനവുണ്ടാകുമെന്ന് യു.എ.ഇ
മുട്ടവിലയിൽ താത്കാലിക വർധനവുണ്ടാകുമെന്ന് യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അറിയിച്ചു. മുട്ടയുടെയും കോഴിയിറച്ചി ഉത്പന്നങ്ങളുടെയും വിലയിൽ 13 ശതമാനം വരെയാണ് വർധനവുണ്ടാവുക. തീറ്റയുടെ വില, ഉത്പാദനച്ചെലവ് എന്നിവയിൽ ഗണ്യമായ വർധനവുണ്ടായതിനാൽ വിലവർധന നടപ്പാക്കണമെന്ന സ്വകാര്യസ്ഥാപനങ്ങളുടെ അഭ്യർഥന മാനിച്ചാണ് നടപടി. പ്രാദേശിക, ആഗോളവിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് വിലനിർണയം സംബന്ധിച്ച അന്തിമതീരുമാനം ആറുമാസത്തിനകം വ്യക്തമാക്കും.
അജപാക് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക് ) വാർഷിക ജനറൽ ബോഡി യോഗം 17/03/2023 വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു. പ്രസിഡണ്ട് രാജീവ് നാടുവിലേമുറി അധ്യക്ഷനായിരുന്നു. വാർഷിക പൊതു യോഗം അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബു പനമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ കുര്യൻ തോമസ് വാർഷിക […]
കുവൈത്തിൽ 2022ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി
2022ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയും 2020ലെ അസംബ്ലി പുനഃസ്ഥാപിച്ചും കുവൈത്ത് ഭരണഘടനാകോടതി വിധി പുറപ്പെടുവിച്ചു. 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിധി. പുതിയ വിധി വന്നതോടെ നിലവിലുള്ള എം.പിമാർ ദേശീയ അസംബ്ലയിൽനിന്ന് പുറത്താകുകയും പിരിച്ചുവിട്ട സഭയിലെ അംഗങ്ങൾ വീണ്ടും ജനപ്രതിനിധികളെന്ന നിലയിൽ എത്തുകയും ചെയ്യും.
കുവൈത്തിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു
കുവൈത്തിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു. നേരത്തെ ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് നൽകിയിരുന്ന പേപ്പർ രശീതി നിർത്തി വാഹനത്തിന്റെ ഉടമയയുടെ നമ്പറിൽ സന്ദേശം അയക്കുന്ന സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും പേപ്പർ മലിനീകരണം കുറക്കുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ നടപടി. രാജ്യത്തെ പ്രകൃതി സംരക്ഷണത്തിനുള്ള പ്രോത്സാഹനവും മാലിന്യ നിർമാർജനത്തിനായുള്ള രാജ്യത്തിന്റെ ഭാവി പദ്ധതികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണിതെന്നും ട്രാഫിക് അധികൃതർ കൂട്ടിച്ചേർത്തു.
പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
മസ്‍കത്ത്: ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം പോര്‍ക്കുളം മേപ്പാടത്ത് വീട്ടില്‍ സുബിന്‍ (26) ആണ് മരിച്ചത്. ഒമാനിലെ കാബൂറയിലെ വര്‍ക്ക് ഷോപ്പില്‍ പെയിന്റിങ് ജീവനക്കാരനായിരുന്ന സുബിന്‍ ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി സുബിനും സുഹൃത്ത് വിഷ്ണുവും സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറുും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കവെയാണ് […]
തബൂക്ക് ജബൽ അൽ ലോസിൽ മഞ്ഞു വീഴ്ച
തബൂക്ക് മേഖലയിലെ അൽ ലോസ് പർവത നിരകളിൽ ചൊവ്വാഴ്ച മഴക്കൊപ്പം മഞ്ഞുവീഴ്ചയും ഉണ്ടായി. കനത്ത മഞ്ഞുമൂടി വെൺമ അണിഞ്ഞ വിസ്‌മയകരമായ കാഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. സമുദ്ര നിരപ്പിൽനിന്ന് 2,600 മീറ്റർ ഉയരത്തിലുള്ള അൽലോസ് മലമടക്കുകളിലെ മഞ്ഞുവീഴ്ച്ച കാണാൻ ആളുകൾ എത്തുന്നുണ്ട്. പല ഭാഗങ്ങളിലും മഴ തുടരുന്നുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിനെ ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷത്തിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കുവൈത്തിൽ പുതിയ അഗ്നിശമന വാഹനങ്ങൾ പുറത്തിറക്കി
കുവൈത്തിൽ പുതിയ അഗ്നിശമന വാഹനങ്ങൾ പുറത്തിറക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് പദ്ധതി ഉദ്ഘാടനം ചെയ്തു. സേനാമേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മിക്രാദ് പങ്കെടുത്തു. 55 പുതിയ വാഹനങ്ങളാണ് പുറത്തിറക്കിയതെന്ന് കുവൈത്ത് ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അപകടകരമായ വസ്തുക്കളും റേഡിയേഷനും കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളടക്കം നവീനമായ സൗകര്യങ്ങൾ വാഹനങ്ങളിലുണ്ട്. ആധുനിക നാവിഗേഷൻ സാങ്കേതികവിദ്യകളും സജ്ജീകരിച്ചിരിക്കുന്നു.