Headline
ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ
മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി
രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കു കൂടി കോവിഡ്
ദേശീയപാത വികസനം ദ്രുതഗതിയിൽ: 99 ശതമാനം നഷ്ടപരിഹാരവും വിതരണം ചെയ്തു
റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു
ചര്‍മ്മമുഴ; ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി
സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ അവധി

Category: National

രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കു കൂടി കോവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് 3375 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 13,509 പേർ ചികിത്സയിലുണ്ട്. 14 പേർകൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 5,30,862 ആയി. 2.73 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. രോഗമുക്തിനിരക്ക് 98.78 ശതമാനം.രാജ്യത്ത് ഇതുവരെ 4,47,12,692 പേർക്കാണ് കോവിഡ് ബാധിച്ചത്. 220.65 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു.  

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു. മേയ് 10-ന് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് 13-നായിരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.അഞ്ചിടത്തേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെ നിലവിൽ ജനപ്രതിനിധിയില്ലാത്ത വയനാട് ലോക്‌സഭാമണ്ഡലത്തിലേക്ക് ഇക്കൂട്ടത്തിൽ ഉപതിരഞ്ഞെടുപ്പില്ല. തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നതായും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. മേയ് 24 വരെയാണ് കർണാടകയിൽ നിലവിലെ നിയമസഭയുടെ കാലാവധി. 

നിയമസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ ജെ.ഡി.എസിനായി പ്രചാരണം നടത്താൻ കെ. ചന്ദ്രശേഖർ റാവുവും മമതാ ബാനർജിയുമെത്തിയേക്കും

കർണാടകത്തിൽ നിയമസഭാതിരഞ്ഞെടുപ്പിൽ ജെ.ഡി.എസിനുവേണ്ടി പ്രചാരണം നടത്താൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമെത്തിയേക്കും. തെലങ്കാനയോട് ചേർന്നുകിടക്കുന്ന ജില്ലകളായ കലബുറഗി, യാദ്ഗീർ, ബീദർ എന്നിവിടങ്ങളിലാകും ചന്ദ്രശേഖർ റാവു പ്രചാരണത്തിനെത്തുക. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്.) തിരഞ്ഞെടുപ്പിൽ ജെ.ഡി.എസിനൊപ്പം നിൽക്കുമെന്നും ജെ.ഡി.എസ്. ജയിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ബി.ആർ.എസ്. വൃത്തങ്ങൾ അറിയിച്ചു. മമതാ ബാനർജിയും വരുംദിവസങ്ങളിൽ ജെ.ഡി.എസിനുവേണ്ടി പ്രചാരണത്തിനെത്തുമെന്നാണ് വിവരം.

കേന്ദ്രത്തിന് ആശ്വാസം: അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡൽഹി ഹൈക്കോടതി വിധി

ഡൽഹി: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജിയിൽ കേന്ദ്രത്തിന് ആശ്വാസം. അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പദ്ധതിയിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. പദ്ധതിക്കെതിരായുള്ള എല്ലാ ഹർജികളും കോടതി തള്ളി. രാജ്യ താൽപര്യം ലക്ഷ്യം വച്ചാണ് പദ്ധതിയെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്നിപഥിലേക്കുള്ള […]

ഡ​ല്‍​ഹി​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്നും ചാ​ടി 11-ാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി

ഡ​ല്‍​ഹി​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്നും ചാ​ടി 11-ാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. മ​ധു​വി​ഹാ​റി​ലാ​ണ് സം​ഭ​വം.18 കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ര്‍​ഥി​യു​മാ​യി പെ​ണ്‍​കു​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദ​ത്തെ മാ​താ​പി​താ​ക്ക​ള്‍ എ​തി​ര്‍​ത്ത​താ​ണ് ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം.പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  

കൂട്ടായപരിശ്രമമാണ് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതെന്ന് പ്രധാനമന്ത്രി

കൂട്ടായപരിശ്രമമാണ് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതെന്ന് പ്രധാനമന്ത്രി. കർണാടകയിലെ ശ്രീമധുസൂദനൻ സായി ഇൻസ്റ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിചിക്കബെല്ലാപുരിൽ രുന്നു അദ്ദേഹം. ആസാദിക അമ്യത് മഹോത്സവത്തിലൂടെ രാജ്യം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ചെറിയ സമയത്തിനുളളിൽ ഇന്ത്യ എങ്ങനെയാണ് ഈ നേട്ടം കൈവരിക്കുന്നതെന്ന് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട്.രാജ്യത്തെ എല്ലാവരുടെയും കൂട്ടായ പരിശ്രമം മാത്രമാണ് അതിനുളള ഉത്തരം, അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തിനുളളിൽ ആരോഗ്യമേഖലയിൽ സത്യസന്ധതയോടും, കാര്യക്ഷമതയോടും കൂടി പ്രവർത്തിക്കുവാൻ സാധിച്ചെന്നും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഒട്ടെറെ പരിക്ഷ്‌കാരങ്ങൾ […]

നിയമസഭാ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ

കർണാടക: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കർണാടകയിലെത്തും. ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെൻറർ മോദി ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുര മെട്രോ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 10:45 ന് പ്രധാനമന്ത്രി ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്യും. ഗ്രാമീണ സേവനം നടത്താൻ […]

രാജ്യത്ത് 24 മണിക്കൂറിനിടെ 1300 പേർക്കുകൂടി കോവിഡ്

രാജ്യത്ത് കോവിഡ് ബാധയിൽ  വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 1300 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 140 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 7605 പേരാണ് ചികിത്സയിലുള്ളത്. കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. രോഗം വർധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. പരിശോധന, വാക്സിനേഷൻ, ചികിത്സ തുടങ്ങിയവ ഉറപ്പാക്കണം. പ്രതിരോധ തയ്യാറെടുപ്പുകൾ അവലോകനംചെയ്യാൻ മോക്ക് ഡ്രിൽ നടത്തും. രോഗികൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ […]

കോവിഡ് വ്യാപനം: ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലവരും കോവിഡ് മാനദണ്ഡം പാലിക്കണമെന്നും ,ഇന്നലെ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധന നല്‍കണമെന്നും ലാബ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ജീനോം സീക്വന്‍സിങ് അടക്കമുള്ള നടപടികള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ട് നടന്ന യോഗത്തിൽ പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി […]

പ്രധാനമന്ത്രിയെ ആക്ഷേപിച്ച് പോസ്റ്ററുകൾ; ഡല്‍ഹിയില്‍ 6 പേര്‍ പിടിയിൽ

ഡല്‍ഹി: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകൾ പതിച്ചതിന് ആറ് പേർ പിടിയിൽ . 100 പേർക്കെതിരെ കേസെടുത്തു. തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി തൂണുകളിലും ചുവരുകളിലായിട്ടുമാണ് പോസ്റ്റര്‍ ഒട്ടിച്ചത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ (‘മോദി ഹഠാവോ, ദേശ് ബച്ചാവോ’) പുറത്താക്കണമെന്നായിരുന്നു പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ”നഗരത്തിലുടനീളം മോദിക്കെതിരെ അധിക്ഷേപകരമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹി പൊലീസ് 100 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോസ്റ്ററുകളിൽ അച്ചടിച്ച പ്രസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ […]

Back To Top