സൗദിയിൽ പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി വിദ്യാസാഗർ റെഡ്‌ഡി മാണിക്യത്തെയാണ് (40) ജുബൈലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ താമസിച്ചിരുന്ന മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജുബൈലിലെ ഹാംതെ കമ്പനി ജീവനക്കാരനായ ഇയാൾ അവരുടെ ലേബർ ക്യാമ്പിലാണ് താമസിച്ചിരുന്നത്. ഏകദേശം അഞ്ചു ദിവസം മുമ്പ് തന്നെ വിദ്യാസാഗർ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് മെഡിക്കൽ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിഗൂഢതകൾ ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ഫസ്റ്റ്ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയ താരങ്ങൾ ചേർന്ന് പുറത്തിറക്കി…
സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ് അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ,സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം […]
കേന്ദ്രത്തിന് ആശ്വാസം: അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡൽഹി ഹൈക്കോടതി വിധി
ഡൽഹി: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജിയിൽ കേന്ദ്രത്തിന് ആശ്വാസം. അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പദ്ധതിയിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. പദ്ധതിക്കെതിരായുള്ള എല്ലാ ഹർജികളും കോടതി തള്ളി. രാജ്യ താൽപര്യം ലക്ഷ്യം വച്ചാണ് പദ്ധതിയെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്നിപഥിലേക്കുള്ള […]
കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ സേവനങ്ങൾ ഇനി കോമൺ സർവീസ് സെന്ററുകളിലും
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ സേവനങ്ങൾ ഇനി എല്ലാ കോമൺ സർവീസ് സെന്ററുകളിലും (സി.എസ്.സി) ലഭിക്കും. തൊഴിലന്വേഷകരുടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിനും തൊഴിൽ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള സേവനങ്ങൾ വിനിയോഗിക്കുന്നതിനും സി.എസ്.സി ഇ ഗവേണൻസ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇതിനായി സി.എസ്.സി എന്റർപ്രനേഴ്സിനുള്ള പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ തൊഴിലന്വേഷകരിലേക്ക് എത്തിക്കാൻ […]
ഒമാനിൽ പൊടിക്കാറ്റിന് സാധ്യത
കാറ്റ് വീശുന്നതിനാൽ ഒമാന്‍റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും മൂടൽമഞ്ഞും അനുഭവപ്പെടും. ഏറ്റവും കൂടിയ താപനില വെള്ളിയാഴ്ച മസ്കത്തിൽ 28ഉം കുറവ് 20 ഡിഗ്രി സെൽഷ്യസുമായിരുന്നു. മറ്റിടങ്ങളിലെ കൂടിയതും കുറഞ്ഞതുമായ താപനില ഡിഗ്രി സെൽഷ്യസിൽ ഇപ്രകാരമാണ്: ഇബ്രി 30, 17, റുസ്താഖ് 29, 18, സുഹാർ 31, 22, ഖസബ് 25, 20.
കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖർ സൽമാൻ – ടിനു പാപ്പച്ചൻ ബിഗ് ബഡ്ജറ്റ് ചിത്രം
പ്രേക്ഷകരുടെ പ്രിയ താരം ദുൽഖർ സൽമാന്റെ പുതിയ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറും ഹിറ്റ് മലയാള ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അടുത്തവർഷം ഷൂട്ടിംഗ് ആരംഭിക്കും. ദുൽഖർ സൽമാൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് റിലീസ് ചെയ്യുന്നത്.പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് […]
ഡല്‍ഹിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി 11-ാം ക്ലാസുകാരി ജീവനൊടുക്കി
ഡല്‍ഹിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി 11-ാം ക്ലാസുകാരി ജീവനൊടുക്കി. മധുവിഹാറിലാണ് സംഭവം.18 കാരിയാണ് കൊല്ലപ്പെട്ടത്. സഹപാഠിയായ വിദ്യാര്‍ഥിയുമായി പെണ്‍കുട്ടിക്കുണ്ടായിരുന്ന സൗഹൃദത്തെ മാതാപിതാക്കള്‍ എതിര്‍ത്തതാണ് ജീവനൊടുക്കാനുണ്ടായ കാരണം.പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി.
ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു; കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം
ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കി വരുന്നത്. 2021-22 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 962.55 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി […]
ഹൃദയാഘാതത്തെത്തുടർന്ന് സൗദിയിൽ പ്രവാസി മലയാളി മരിച്ചു
ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി തബൂക്കിൽ നിര്യാതനായി. കൂത്തുപറമ്പ് കോട്ടയംപൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്ദുൽറഹ്മാൻ (55) ആണ് മരിച്ചത്. തബൂക്കിൽ സഹോദരൻ അഷ്റഫിനും സുഹൃത്തിനുമൊപ്പം റസ്മിയ ഹോട്ടൽ നടത്തിവരികയായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹോട്ടൽ അടച്ച ശേഷം പുറത്തു നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തബൂക്ക് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തബൂക്കിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മഞ്ജു വാര്യർ-സൈജു ശ്രീധരൻ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംവിധായകൻ നിർമൽ
പുതുതായി പ്രഖ്യാപിച്ച മഞ്ജു വാര്യർ ചിത്രം ഫുട്ടേജിനെതിരെ പ്രതിഷേധവുമായി സംവിധായകൻ നിർമൽ. സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ ചിത്രം മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയാണെന്ന രീതിയിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് നിർമൽ സോഷ്യൽ മീഡിയയിൽ തന്റെ പ്രതിഷേധമറിയിച്ചത്. “മഞ്ജു വാര്യര്‍, സൈജു ശ്രീധരന്‍, കൂടാതെ ‘ഫുട്ടേജ്’ എന്ന ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരോടും എല്ലാ മാധ്യമ സുഹൃത്തുക്കളോടും കൂടെ പറയട്ടെ.. മലയാളത്തിലെ ആദ്യത്തെ മുഴുനീള ഫൗണ്ട് ഫുട്ടേജ് ചിത്രം (വഴിയെ) ഞങ്ങൾ ചെയ്തു. […]