അടുത്തിടെ റിലീസ് ചെയ്ത മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ ലെൻസ് നിർമ്മാതാക്കളുടെ സൈറ്റാണ് ‘കൂക്ക് ലെൻസ്’. ഇവരുടെ ലെൻസിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റിലാണ് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചിത്രം ‘ക്രിസ്റ്റഫർ’ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഈ ലിറ്റിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ ചിത്രമാണ് ‘ക്രിസ്റ്റഫർ’ എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. ‘ബയോഗ്രഫി ഓഫ് […]
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമെന്ന ഉറപ്പു നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ മദനനായി സുരാജ് വെഞ്ഞാറമൂട് പ്രേക്ഷകരെ തന്റെ നർമ്മം കലർന്ന അഭിനയ മികവിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നു. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ […]
ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന”അടി” ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ അടിയുടെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ ആസ്വാദന […]
നിഗൂഢതകൾ ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ഫസ്റ്റ്ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയ താരങ്ങൾ ചേർന്ന് പുറത്തിറക്കി…
സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ് അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ,സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം […]
കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖർ സൽമാൻ – ടിനു പാപ്പച്ചൻ ബിഗ് ബഡ്ജറ്റ് ചിത്രം
പ്രേക്ഷകരുടെ പ്രിയ താരം ദുൽഖർ സൽമാന്റെ പുതിയ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറും ഹിറ്റ് മലയാള ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അടുത്തവർഷം ഷൂട്ടിംഗ് ആരംഭിക്കും. ദുൽഖർ സൽമാൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് റിലീസ് ചെയ്യുന്നത്.പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് […]
മഞ്ജു വാര്യർ-സൈജു ശ്രീധരൻ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംവിധായകൻ നിർമൽ
പുതുതായി പ്രഖ്യാപിച്ച മഞ്ജു വാര്യർ ചിത്രം ഫുട്ടേജിനെതിരെ പ്രതിഷേധവുമായി സംവിധായകൻ നിർമൽ. സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ ചിത്രം മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയാണെന്ന രീതിയിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് നിർമൽ സോഷ്യൽ മീഡിയയിൽ തന്റെ പ്രതിഷേധമറിയിച്ചത്. “മഞ്ജു വാര്യര്‍, സൈജു ശ്രീധരന്‍, കൂടാതെ ‘ഫുട്ടേജ്’ എന്ന ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരോടും എല്ലാ മാധ്യമ സുഹൃത്തുക്കളോടും കൂടെ പറയട്ടെ.. മലയാളത്തിലെ ആദ്യത്തെ മുഴുനീള ഫൗണ്ട് ഫുട്ടേജ് ചിത്രം (വഴിയെ) ഞങ്ങൾ ചെയ്തു. […]
തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രയിലർ റിലീസ് ചെയ്തു….
തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’യുടെ ട്രയിലർ റിലീസ് ചെയ്തു. ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുൻപേ ചിത്രത്തിന് ഒരു ദേശീയ പുരസ്ക്കാരവും ഒരു സംസ്ഥാന പുരസ്ക്കാരവും നേടിയിരുന്നു. രവി വര്‍മന്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണംനിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിളും നിര്‍വ്വഹിക്കുന്നു. സംവിധായകനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. […]
പെപ്സിയുടെ ബ്രാന്‍ഡ് അംബാസിഡറായി യാഷ്
കൊച്ചി: പെപ്സിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി സിനിമാ താരം യാഷ്. യുവാക്കള്‍ക്കായുള്ള റൈസ് അപ്പ് ബേബി എന്ന സമ്മര്‍ ക്യാംപയിനിലാണ് യാഷിനെ പെപ്‌സി അവതരിപ്പിക്കുന്നത്. 125 ാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പെപ്‌സി ബ്രാന്‍ഡ് സമ്മര്‍ ക്യംപയിന്‍ പുറത്തിറക്കുന്നത്. യാഷുമായി കൈകോര്‍ത്തതുമുതല്‍ തങ്ങള്‍ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചതെന്ന് പെപ്സി കാറ്റഗറി ലീഡ് സൗമ്യ റാത്തോര്‍ പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങള്‍ക്കിടിയിലും ആത്മവിശ്വാസത്തോടെ മറ്റുള്ളവര്‍ക്ക് പ്രചോദകമാകണമെന്നാണ് ക്യാംപയിനിലൂടെ യാഷ് പറയുന്നത്. റൈസ് അപ്പ് ബേബി എന്ന ക്യാംപയിന്റെ വീഡിയോ […]
വെള്ളരിപട്ടണ൦ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
സൗബിൻ ഷാഹിർ-മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെള്ളരിപട്ടണത്തിന്റെ നിർമ്മാതാക്കൾ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു . നാളെ ചിത്രം റിലീസ് ചെയ്യും. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിപട്ടണം, സമകാലിക കാലഘട്ടത്തിൽ ഒരു സോഷ്യൽ ആക്ഷേപഹാസ്യവും നർമ്മവും കലർന്ന ഒരു ഫാമിലി എന്റർടെയ്‌നർ ചിത്രമാണെന്ന് പറയപ്പെടുന്നു. സംവിധായകനൊപ്പം ശരത് കൃഷ്ണ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിനും മഞ്ജുവിനും പുറമെ ശബരീഷ് വർമ്മ, കോട്ടയം രമേഷ്, സലിം കുമാർ, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ […]
വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം ‘വിടുതലൈ പാർട്ട് 1’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക.കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ആർ,ആർ,ആർ , വിക്രം എന്നിവ റിലീസ് ചെയ്ത എച്ച്.ആർ. പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്.കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിലാണ് വിടുതലൈ പാർട്ട് 1 റിലീസ് […]