യുഎഇയിൽ കാറ്റിനും പൊടിക്കാറ്റിനും സാധ്യത. പകൽ മുഴുവൻ ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഘങ്ങൾ തെക്കോട്ട് പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇടയ്‌ക്കിടെ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ താപനില 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 22 ഡിഗ്രി സെൽഷ്യസും വരെയാകാം. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 15 മുതൽ 75% […]
ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ തിയേറ്ററിൽ തന്നെ, പുതിയ അപ്ഡേറ്റുമായി നിർമ്മാതാക്കൾ
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമാസ്വാദകർ കാത്തിരിക്കുന്ന ജനപ്രിയ നായകൻ ദിലീപിന്റെ ഫാമിലി പാക്ക്‌ഡ് ഫൺ റൈഡർ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. റാഫിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം,സംവിധാനം. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ നിർമ്മാതാക്കളായ ബാദുഷ.എൻ.എം , ഷിനോയ് മാത്യൂ, രാജൻ ചിറയിൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ ബാദുഷ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ഇപ്രകാരമാണ് , “വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായി കാത്തിരിക്കുകയാണെന്ന് […]
ജമ്മുകശ്മീരിൽ വീട് തകർന്ന് മൂന്നുസഹോദരങ്ങൾ മരിച്ചു
ജമ്മുകശ്മീരിൽ വീട് തകർന്ന് മൂന്നു സഹോദരങ്ങൾ മരിച്ചു. കിഷ്ത്വാർ ജില്ലയിലാണ് സംഭവം. രാജേഷ്, സാജൻ, പപ്പു എന്നിവരാണ് മരിച്ചത്. നാഗ്സെനി തെഹ്സിലിലെ പുള്ളർ എന്ന പർവതപ്രദേശത്തെ കുഗ്രാമത്തിൽ രാത്രിയോടെയാണ് വീട് തകർന്നതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി) ഖലീൽ പോസ്വാൾ പറഞ്ഞു. കുടുംബത്തിലെ മറ്റ് അംഗങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ വായ്പാപരിധിയും ഗ്രാന്റും വീണ്ടും കേന്ദ്രം വെട്ടിക്കുറച്ചതായി ധനമന്ത്രി
സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി, റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് എന്നീ ഇനങ്ങളിൽ 20,000 കോടി രൂപ കേന്ദ്രസർക്കാർ 2023-24 സാമ്പത്തികവർഷം വെട്ടിക്കുറച്ചതായി സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. 32,000 കോടി രൂപയെങ്കിലും വായ്പാപരിധി പ്രതീക്ഷിച്ചിടത്ത് വെറും 15,390 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് സംസ്ഥാനത്തിന് അർഹമായതിന്റെ പകുതി മാത്രമാണ്. ഇതിനുപുറമേയാണ് റവന്യു ഡെഫിസിറ്റ് ഗ്രാന്റിൽ 10,000 കോടി രൂപയുടെ കുറവ് വരുത്തിയത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും […]
കുവൈത്തിൽ മത്സ്യ മാർക്കറ്റിൽ തീപിടിത്തം
കുവൈത്തിൽ ഷാർഖിലെ മത്സ്യ മാർക്കറ്റിൽ തീപിടിത്തം. തീപിടിത്തം ആളപായമില്ലാതെ അഗ്നിശമന സേനാംഗങ്ങൾ അണച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഷാർഖ് മേഖലയിലെ മത്സ്യ മാർക്കറ്റിൽ ഒരു കടയിൽ തീപിടിത്തമുണ്ടായതായത്. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ച ഉടൻ അൽ ഹിലാലി, അൽ മദീന ഫയർ സ്റ്റേഷനുകൾക്ക് സഥലത്തെത്താൻ നിർദ്ദേശം നൽകി. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലം ഒഴിപ്പിച്ചു, തീ ആളിപ്പടരാതെ തീ അണച്ചു. പച്ചക്കറി സെക്ഷനിലെ റസ്റ്റോറന്റിന്റെ […]
വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ആദിപുരുഷിൻറെ അണിയറപ്രവർത്തകർ
വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ടീം ആദിപുരുഷ്. ആദിപുരുഷിലെ രണ്ടാമത്തെ ഗാനമായ “റാം സിയ റാം” ഒന്നിലധികം പ്ലാറ്റ്ഫോമുകളിലൂടെ ലോഞ്ച് ചെയ്തുകൊണ്ടാണ് ആദിപുരുഷ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നത്. 2023 മെയ് 29 ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ഗാനം പുറത്തിറക്കുക. മനോജ് മുൻതാഷിറിന്റെ വരികൾക്ക് സംഗീത ജോഡിയായ സച്ചേത്-പറമ്പാറ സംഗീതം നൽകി ആലപിച്ച ഗാനം അതിർവരമ്പുകൾക്കതീതമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുമെന്നത് തീർച്ചയാണ്. സിനിമാ, സംഗീത, പൊതു വിനോദ ചാനലുകൾ, ഇന്ത്യയിലുടനീളമുള്ള റേഡിയോ […]
കോടതി ഉത്തരവുകൾ നടപ്പാക്കപ്പെടുന്നില്ലെന്ന് രാഷ്ട്രപതി
കോടതി ഉത്തരവുകൾ നടപ്പാക്കപ്പെടുന്നില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾക്ക് ശരിയായ അർത്ഥത്തിൽ നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാരും ചീഫ് ജസ്റ്റിസും ഉറപ്പാക്കണമെന്നും നിർദ്ദേശം. ജാർഖണ്ഡ് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ശരിയായ അർത്ഥത്തിൽ ജനങ്ങൾക്ക് നീതി ലഭിക്കാനുള്ള സംവിധാനം സർക്കാരും കോടതികളും ഉണ്ടാക്കണം. കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായാലും ജനങ്ങൾക്ക് യഥാർത്ഥ അർത്ഥത്തിൽ നീതി ലഭിക്കുന്നില്ല. ഇത്തരം നിരവധി പരാതികൾ തനിക്കു മുന്നിൽ വരുന്നുണ്ടെന്ന് ദ്രൗപതി മുർമു പറഞ്ഞു.
കെ-ഫോൺ അടുത്ത മാസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ) അടുത്ത മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കെ-ഫോൺ യാഥാർഥ്യമാകുന്നതോടെ നമ്മുടെ ഇന്റർനെറ്റ് സാന്ദ്രതയിൽ വർധനവുണ്ടാകും. അതോടെ ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താം. അങ്ങനെ ജനങ്ങളും സർക്കാരുകളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും, ‘ കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തവെ മുഖ്യമന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിക്ക് ശക്തമായ അടിത്തറ പാകുന്ന ഒന്നായി സമ്പൂർണ ഇ-ഗവേണൻസ് മാറും. […]
ഗൾഫ് എയർ ഖത്തറിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ബഹ്‌റൈനിൽ നിന്നും ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ഗൾഫ് എയർ ആരംഭിച്ചു. ദിവസേന ഒരു സർവീസാണ് പ്രഖ്യാപിച്ചിട്ടുളളത്. 121 ദിനാർ മുതലാണ് ചാർജ്. മെയ് 25 മുതലാണ് സർവീസുകൾക്ക് തുടക്കമാവുക. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളുണ്ടാകുമെന്നാണ് കരുതുന്നത്. ഖത്തർ എയർ വേയ്‌സും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അതേസമയം വർഷങ്ങൾ നീണ്ട ഇടവേളക്കുശേഷം ഖത്തറും ബഹ്റൈനും തമ്മിൽ വ്യോമ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിനുപിന്നാലെ ദോഹയിൽ നിന്ന് നേരിട്ടുള്ള വിമാന ബുക്കിങ് ആരംഭിച്ച് ഖത്തർ എയർവേസ്. ദോഹ-ബഹ്റൈൻ വിമാന സർവിസ് […]
ആദിപുരുഷിലെ ജയ് ശ്രീറാം ഗാനം ഏറ്റെടുത്ത് ആരാധകർ
പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിന്റെ ഓഡിയോ ലോഞ്ച് നടന്നു. സംഗീത സംവിധായകരായ അജയും അതുലും ഒന്നിച്ചാണ് ജയ് ശ്രീറാം എന്ന ഗാനം ലൈവ് ഓർക്കസ്ട്രയോടെ പുറത്തിറക്കിയത്. ഇപ്പോഴിതാ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഗാനം. ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ […]