ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെപേരിൽ രണ്ടുമാസത്തിനിടെ രാജ്യത്തുടനീളമുള്ള 40 മെഡിക്കൽ കോളേജുകളുടെ അംഗീകാരം നഷ്ടപ്പെട്ടു. ചട്ടങ്ങള്‍ പാലിക്കാത്ത ഗുജറാത്ത്, അസം, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകളാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ റഡാറിലുള്ളത്. കമ്മീഷന്റെ മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ് ഒരു മാസത്തിലേറെയായി നടത്തി വന്ന പരിശോധനയിലാണ് കോളേജുകള്‍ ചട്ടങ്ങള്‍ പാലിക്കാത്തതും മറ്റും ബോധ്യപ്പെട്ടത്. സിസിടിവി ക്യാമറകള്‍, ആധാര്‍ ബന്ധിപ്പിച്ച ബയോമെട്രിക് ഹാജര്‍ നടപടിക്രമങ്ങളിലെ അപാകതകള്‍ […]
മലബാറിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവ്വീസ് പരിഗണനയിൽ:മന്ത്രി ദേവർകോവിൽ
പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള യു.എ.ഇ സെക്ടറിൽ കപ്പൽ സർവ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡിന്റെയും കപ്പൽ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ […]
കുവൈത്തിൽ മയക്കു മരുന്നുമായി ഏഷ്യൻ പ്രവാസി അറസ്റ്റിൽ
കുവൈത്തിൽ വിവിധ മയക്കുമരുന്നുമായി ഏഷ്യൻ സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. ഹാഷിഷ്, രാസവസ്തുക്കൾ, മയക്കുമരുന്ന് ഗുളികകൾ, മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എന്നിവ ഇയാളിൽ നിന്നു പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്തവസ്തുക്കളും ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് കൈമാറിയതായി ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു.
അഖിൽ മാരാർക്ക് നേരെ ആക്രമണം; സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
ബിഗ്ഗ്‌ബോസ് മലയാളം അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ പ്രേഷകപ്രീതി പിടിച്ചു പറ്റിയതാരമാണ് എഴുത്തുകാരനും ഡയറക്ടറുമായ അഖിൽ മാരാർ. അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് നേരെ സ്ഥിരമായി അറ്റാക്കുകൾ നടക്കാറുണ്ടെന്നും, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും, ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചു പിടിക്കാൻ കഴിഞ്ഞതായും ആണ് അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വന്ന പോസ്റ്റ്. നിരവധി ഫാൻ ഫോളോയിങ് ഉള്ള അഖിൽ മാരാരെ മനപ്പൂർവമായി അപമാനിക്കാനും ആക്രമിക്കാനും നടക്കുന്ന ശ്രമങ്ങളാണ് ഇതെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഒരുപാട് പേരുടെ […]
മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഇന്നേക്ക് ഒമ്പതുവർഷം
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന് ചൊവ്വാഴ്ച ഒമ്പതുവർഷം പൂർത്തിയാകുന്നു. രണ്ടാംമോദി സർക്കാരിന്റെ നാലാം വാർഷികവും എൻ.ഡി.എ. ഭരണത്തിന്റെ ഒമ്പതാം വാർഷികവുമാണ് ഈ മാസം 30 മുതൽ ആഘോഷിക്കുന്നത്. 2014 മേയ് 26-ന് ഒന്നാം സർക്കാരും 2019 മേയ് 30-ന് രണ്ടാം സർക്കാരും അധികാരമേറ്റു. രണ്ടാം മോദി സർക്കാർ ചുമതലയേറ്റ ദിവസം കണക്കാക്കിയാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തിങ്കളാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും പത്രസമ്മേളനങ്ങൾ നടത്തി. താഴെത്തട്ടു മുതൽ ദേശീയതലം വരെയാണ് […]
സ്‌കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ഒരേ സമയം ഉദ്ഘാടനം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വി.എച്ച്.എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, ജി. ആർ അനിൽ എന്നിവർ പങ്കെടുക്കും. മലയിൻകീഴ് സ്‌കൂളിൽ മെയ് 30, […]
ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫ (30) ആണ് മരിച്ചത്. ടീ വേള്‍ഡിലെ ജീവനക്കാരനായിരുന്നു. ഉം ഗുവൈലിനയില്‍ താമസിച്ചു വരികയായിരുന്നു. മാതാവ് – ആയിഷ. ഭാര്യ – ജസ്‍മ. മകന്‍ – മുഹമ്മദ് മിഖ്‍ദാദ്. സഹോദരങ്ങള്‍ – അലി, അനസ്, റാഫി, ആഷിഖ്, അജ്‍മല്‍. ഇപ്പോള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.
‘ കേരളാ ക്രൈം ഫയൽസ് ‘ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വെബ്സീരീസ് ട്രൈലെർ ബിഗ്ബോസ്സ് വേദിയിൽ അവതരിപ്പിച്ചു മോഹൻലാൽ!!
ഡിസ്നി + ഹോട്ട്‌സ്റ്റാറിന്റെ മലയാളം വെബ് സീരീസ്, “കേരളാ ക്രൈം ഫയൽസ് – ഷിജു, പാറയിൽ വീട്, നീണ്ടകര” യുടെ ട്രൈലെർ പ്രേക്ഷകർക്ക് മുന്നിലെത്തി. ജൂൺ 23 നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിൽ അജു വർഗീസ്, ലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ കേരള ക്രൈം ഫയൽസ് – ഷിജു പാറയിൽ വീട് നീണ്ടകര ‘ ബിഗ് ബോസ് ഹൗസിൽ നടന്ന ഗംഭീരമായ ചടങ്ങിൽ അജു […]
രാഹുല്‍ ഗാന്ധി മൂന്നു ദിവസ പര്യടനത്തിനായി ഇന്ന് യുഎസിലേക്ക് പുറപ്പെടും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പത്ത് ദിന യു.എസ് സന്ദർശനത്തിന്. മേയ് 28നാണ് പുറപ്പെടുക. മേയ് 31ന് തീരുമാനിച്ച യാത്രയാണ് മൂന്ന് ദിവസം നേരത്തെയാക്കിയത്. പ്രാദേശിക കോടതി നിരാക്ഷേപപത്രം (എൻ.ഒ.സി) നല്‍കിയ രണ്ടു ദിവസം കഴിഞ്ഞ് രാഹുല്‍ ഗാന്ധിക്ക് സാധാരണ പാസ്പോര്‍ട്ട് ലഭിച്ചു. ഞായറാഴ്ച ഉച്ചക്കു ശേഷമാണ് കൈപ്പറ്റിയത്. ഇന്ന് വൈകീട്ട് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടുന്ന രാഹുല്‍ ഗാന്ധി സ്റ്റാൻഫോഡ് സര്‍വകലാശാല വിദ്യാര്‍ഥികളുമായും വാഷിങ്ടണ്‍ ഡി.സിയില്‍ സാമാജികര്‍ ഉള്‍പ്പെടെ പ്രമുഖരുമായും സംവദിക്കും.മൂന്നു ദിവസ പര്യടനത്തിനിടെ അമേരിക്കയിലെ ഇന്ത്യൻവംശജര്‍, […]
എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം
സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. സ്കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി […]