സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാൻ വിലക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.
അതേസമയം, സ്വവർഗ്ഗ വിവാഹത്തെ ശക്തമായി എതിർക്കുന്നതായി രാജസ്ഥാൻ, അസാം, ആന്ധ്ര സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ അറിയിച്ചു. വിവാഹിതരാണോ അല്ലയോ എന്നത് ദത്തെടുക്കലിന് മാനദണ്ഡമല്ലെന്നും ഏകനായി ജീവിക്കുന്ന വ്യക്തിക്കും സന്താനോൽപാദന ശേഷിയുളളവർക്കും ദത്തെടുക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.