സംസ്ഥാനത്ത് അടുത്ത 5 ദിവസം ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട അതി തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നും മുന്നറിയിപ്പ്.
വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന അതിതീവ്ര ന്യൂനമർദ്ദം മെയ് 10 വൈകുന്നേരത്തോടെ ചുഴലിക്കാറ്റായും, മെയ് 11 ന് തീവ്രചുഴലിക്കാറ്റായും, മെയ് 12 ന് അതി തീവ്രചുഴലിക്കാറ്റായും ശക്തി പ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 13 ഓടെ വടക്ക് – വടക്ക് കിഴക്ക് ദിശ മാറി ശക്തി കുറയാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് മെയ് 14 ന് ഉച്ചയോടെ ബംഗ്ലാദേശിനും മ്യാന്മറിനും ഇടയിൽ പരമാവധി 130 km/ hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.