അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം 22 മുതൽ 28 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. സുസ്ഥിരത ആശയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഈ വർഷത്തെ പുസ്തകോത്സവം. ലോകപ്രശസ്ത എഴുത്തുകാർ, പ്രസാധകർ, സാംസ്കാരികനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
അബുദാബി സാംസ്കാരിക വിനോദസഞ്ചാരവകുപ്പിന്റെ ഭാഗമായ അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് മേള സംഘടിപ്പിക്കുന്നത്. ഒരാളാഴ്ച നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിൽ സുസ്ഥിരതയ്ക്ക് ഊന്നൽനൽകിക്കൊണ്ടുള്ള സംരംഭങ്ങളും പരിപാടികളും സെമിനാറുകളും നടക്കും. എല്ലാ പ്രായക്കാർക്കും അനുയോജ്യമാകുന്നരീതിയിൽ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളാണ് മേളയുടെ ഭാഗമായൊരുക്കുന്നത്.