Headline

രാ രാ രാജസിക!! ലിറ്റിൽ മിസ്സ്‌ റാവുത്തറിലെ ഗാനം പുറത്തിറങ്ങി!!

നവാഗതനായ വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ. 96 എന്ന സിനിമയിലൂടെ തെന്നിന്ത്യയാകെ പ്രശസ്തി നേടിയ ഗൗരി കിഷൻ നായികയാകുന്ന സിനിമയിൽ നായക വേഷത്തിൽ എത്തുന്നത് ഷേർ ഷായാണ്. ഹൃദയം എന്ന സിനിമയിലൂടെ വേഷത്തിലൂടെ ശ്രദ്ധ നേടിയ ഷേർ ഷാ തന്നെയാണ് ലിറ്റിൽ മിസ്സ്‌ റാവുത്തറിനു തിരക്കഥ ഒരുക്കുന്നത്.
ഷോർട് ഗേൾ, റ്റാൾ ബോയി പ്രണയം പറയുന്ന ചിത്രത്തിലെ പുതിയ ഗാനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.രാ രാ രാജസിക enna❤ഗാനം പാടിയത് സിതാര കൃഷ്ണകുമാറാണ്. വളരെ ഫ്രഷ് ആയ ടീസറിലൂടെയും ഗാനങ്ങളിലൂടെയും ലിറ്റിൽ മിസ്സ്‌ റാവുത്തർ ശ്രദ്ധ നേടിയിരുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. വരികൾ ഒരുക്കിയത് അൻവർ അലിയും ടിറ്റോ പി തങ്കച്ചനും ചേർന്നാണ്.എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമ്മിച്ചിരിക്കുന്നത്.
സുതിൻ സുഗതനാണ്
ഈ ചിത്രം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം – ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ – വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രവീൺ പ്രഭാറാം, അസോസിയേറ്റ് ഡയറക്ടർ – സിജോ ആൻഡ്രൂസ്, ആർട്ട്‌ – മഹേഷ്‌ ശ്രീധർ, കോസ്റ്റും – തരുണ്യ വി കെ, മേക്കപ്പ് – ജയൻ പൂങ്കുളം, വി എഫ് എക്സ് – വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ – കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, കളറിസ്റ്റ് – ബിലാൽ റഷീദ്, സ്റ്റിൽസ് – ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ – അജിത് തോമസ്, ലിറിക്കൽ വീഡിയോ – അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
https://youtu.be/dpA0Itczy4g

Leave a Reply

Your email address will not be published. Required fields are marked *

Back To Top