ഗായകൻ അഫ്സലിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. സംഗീതജ്ഞൻ എന്ന വിഭാഗത്തിലാണ് അഫ്സലിന് ഗോൾഡൻ വീസ ലഭിച്ചതെന്ന് ഇതിന് വേണ്ട നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണി പറഞ്ഞു.
ഇന്ത്യൻ സംഗീത രംഗത്ത് നിന്ന് കുമാർ സാനു, ബി പ്രാക്ക്, എം.ജി. ശ്രീകുമാർ, എം. ജയചന്ദ്രൻ, ഗോപി സുന്ദർ, മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, സ്റ്റീഫൻ ദേവസി, അമൃത സുരേഷ്, ലക്ഷ്മി ജയൻ, അക്ബർ ഖാൻ ഉൾപ്പെടെ പ്രമുഖരുടെ നിര യുഎഇ ഗോൾഡൻ വീസ ഏറ്റുവാങ്ങിയത് ദുബായിൽ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു. നാലു പതിറ്റാണ്ടിലേറെ പ്രവാസ വേദികളിൽ ആയിരക്കണക്കിന് സ്റ്റേജ് ഷോകളിലൂടെ നിറ സാന്നിധ്യമാണ് അഫ്സൽ.