കുവൈത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു.
സംഭവത്തിനു പിറകെ കബ്ദ് സെന്റർ ഫയർ ബ്രിഗേഡിലെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തുടർപ്രവർത്തനം നടത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്മെന്റ് (ഡി.ജി.എഫ്.ഡി) അറിയിച്ചു.
പരിക്കേറ്റ മൂന്നു പേരിൽ രണ്ടുപേരും ട്രക്കിന്റെ അടിയിൽ കുടുങ്ങിയിരുന്നതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു.