കിംഗ് ഫഹദ് കോസ് വേയില്‍ സൗജന്യ വൈഫൈ സൗകര്യമേര്‍പ്പെടുത്തി

കിംഗ് ഫഹദ് കോസ് വേയില്‍ സൗജന്യ വൈഫൈ സൗകര്യമേര്‍പ്പെടുത്തി. യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സൗദി ഭാഗത്താണ് വൈഫൈ സേവനം ലഭ്യമാക്കിയത്. സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയതായി കിംഗ് ഫഹദ് കോസ്വേ അതോറിറ്റി അറിയിച്ചു.

യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുവാനും അനുഭവം മെച്ചപ്പെടുത്താനും അതോറിറ്റി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സൗജന്യ വൈ-ഫൈ സേവനം. കൂടുതല്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ ഒരേസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന രീതിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ കോസ്‌വേയില്‍ നടന്നു വരുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top