നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഒരുക്കുന്ന ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഡാൻസ് പാർട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ വടുതല സെന്റ് ആന്തണിസ് പള്ളി പാരീഷ് ഹാളിൽ വച്ചാണ് നടന്നത്.വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരാണ് ‘ഡാൻസ് പാർട്ടി’യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
മലയാള സിനിമയിലേക്ക് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുത്തൻ പ്രൊഡക്ഷൻ ബാനറിന്റെ കടന്നു വരവിനു കൂടെയാണ് ഡാൻസ് പാർട്ടി എന്ന ചിത്രം തുടക്കമിടുന്നത്. റെജി പ്രോതാസിസ്, നൈസി റെജി ദമ്പതിമാരാണ് ഓൾഗ പ്രൊഡക്ഷൻസിന്റെ സാരഥികൾ. ബിനു കുര്യൻ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സോഹൻ സീനുലാൽ തന്നെയാണ്.ഫുക്രു, ജൂഡ് ആന്തണി ജോസഫ്,സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ , ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ സുമേഷ്, ഡോക്ടർ ശശികാന്ത്, വർഗീസ് എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു.
ബിജിപാൽ സംഗീത സംവിധാനം നിർവഹിക്കുന്നു. വി സാജനാണ് എഡിറ്റർ.പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, ലിറിക്സ് – സന്തോഷ് വർമ്മ, പ്രൊജക്റ്റ് ഡിസൈനർ- മധു തമ്മനം, സതീഷ് കൊല്ലം, കോ ഡയറെക്ടർ -പ്രകാശ് കെ മധു, മേക്ക് അപ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ്, ഫിനാൻസ് കൺട്രോളർ – സുനിൽ പി എസ്, സ്റ്റിൽസ് – നിദാദ് കെ എൻ, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, മീഡിയ മാനേജ്മെന്റ് & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.