തീവ്രവാദത്തെയും തീവ്രവാദികളെയും പ്രീണിപ്പിക്കുന്നതാണ് കോൺഗ്രസിന്റെ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളും നടത്തിയപ്പോൾ രാജ്യത്തിന്റെ പ്രതിരോധശക്തിയെ ചോദ്യംചെയ്തവരാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
കർണാടകത്തിലെ ചിത്രദുർഗയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി ബട്‌ല ഹൗസ് ഏറ്റുമുട്ടൽ നടന്നപ്പോൾ തീവ്രവാദികൾ കൊല്ലപ്പെട്ടതറിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ കണ്ണുനിറഞ്ഞതാണെന്ന് മോദി ആരോപിച്ചു.
കോൺഗ്രസിനും ജെ.ഡി.എസിനും കർണാടകത്തിൽ ഒരിക്കലും നിക്ഷേപം വർധിപ്പിക്കാനോ യുവാക്കൾക്ക് പുതിയ അവസരമുണ്ടാക്കാനോ സാധിക്കില്ലെന്നും മോദി പറഞ്ഞു.