ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ 120 കിലോമീറ്റർ എന്ന പുതിയ വേഗപരിധി ലംഘിക്കുന്നവരിൽനിന്ന് തിങ്കളാഴ്ചമുതൽ 400 ദിർഹം പിഴ ഈടാക്കും.
ഇരുദിശകളിലെ ഇടതുവശത്തെ രണ്ട് റോഡുകൾക്കും പുതിയ വേഗപരിധി ബാധകമാണ്. വേഗതകുറച്ച് പോകേണ്ടവരും വലിയ വാഹനങ്ങളും വലതുവശത്തെ പാതകൾ ഉപയോഗിക്കണം.
റോഡിലെ നാലുവരികളുടെയും പരമാവധി വേഗത 140 കിലോമീറ്ററാണ്. കഴിഞ്ഞമാസം ഒന്നുമുതൽ മാറ്റം പ്രാബല്യത്തിലായിട്ടുണ്ട്. നിയമലംഘനം നടത്തിയ ഡ്രൈവർമാർക്ക് ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. തിങ്കാളാഴ്ചയ്ക്കു ശേഷവും നിയമലംഘനം തുടർന്നാൽ 400 ദിർഹം അടയ്ക്കണമെന്നും അധികൃതർ ആവർത്തിച്ചു.