Headline

പാട്ട് പാടി ചുവടുകൾ വച്ചു ഗൗരി കിഷൻ!! ലിറ്റിൽ മിസ്സ്‌ റാവുത്തറിലെ ‘സങ്കടപെരുമഴ’ പുറത്തിറങ്ങി !!!

96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലിറ്റിൽ മിസ് റാവുത്തർ. വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം പകർന്നിരിക്കുന്നത്. ഗൗരി കിഷൻ തന്നെയാണ് ‘സങ്കടപെരുമഴ’ എന്നു തുടങ്ങുന്നത് ഗാനം ആലപിച്ചിരിക്കുന്നതും.
എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
സുതിൻ സുഗതനാണ്
ഈ ചിത്രം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം – ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ – വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രവീൺ പ്രഭാറാം, അസോസിയേറ്റ് ഡയറക്ടർ – സിജോ ആൻഡ്രൂസ്, ആർട്ട്‌ – മഹേഷ്‌ ശ്രീധർ, കോസ്റ്റും – തരുണ്യ വി കെ, മേക്കപ്പ് – ജയൻ പൂങ്കുളം, വി എഫ് എക്സ് – വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ – കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, കളറിസ്റ്റ് – ബിലാൽ റഷീദ്, സ്റ്റിൽസ് – ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ – അജിത് തോമസ്, ലിറിക്കൽ വീഡിയോ – അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Back To Top