Headline

കുവൈത്തില്‍ വേനല്‍ക്കാലം ആരംഭിച്ചു

കുവൈത്തില്‍ വേനല്‍ക്കാലം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ദിവസങ്ങളില്‍ താപനില വര്‍ധനയുണ്ടാകും. ഗള്‍ഫ്‌ മേഖലയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത്.

രാജ്യം വേനൽക്കാലത്തിലേക്ക് പ്രവേശിച്ചതായും ഇനിയുള്ള ദിവസങ്ങളിൽ പകല്‍ സമയങ്ങളില്‍ താപനില 40 ഡിഗ്രിയിലേക്ക് ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. നേരിയ തോതിൽ കാറ്റ് വീശും.

കടലിൽ ഒന്നു മുതൽ നാലു അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നും അൽ ഖരാവി പറഞ്ഞു. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആണ്. 30 ഡിഗ്രി സെൽഷ്യസിന് താഴെ മാത്രമായിരുന്ന രാജ്യത്തെ ഉയർന്ന താപനില ഈ ആഴ്ചയോടെ 37-38 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top