കുവൈത്തിൽ താപനിലയിൽ നേരിയ വർധനയുണ്ടാകുമെന്നും പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമാകുമെന്ന് കുവൈത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച ചൂട് ക്രമേണ കൂടുതലായിരിക്കുമെന്നും നേരിയ തോതിൽ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. പകൽ താപനില 39 ഡിഗ്രി സെൽഷ്യസിന് അടുത്തായിരിക്കും.കടലിൽ ഒന്നു മുതൽ നാല് അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാം. ശനിയാഴ്ച രാത്രിയിൽ കാലാവസ്ഥ മിതമായിരിക്കും.
പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ്. മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്.