സ്വദേശിവൽക്കരണം കർശനമാക്കി യു.എ.ഇ. നിശ്ചിത ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കിയില്ലെങ്കിൽ ജുലൈ മുതൽ പിഴ ഇടാക്കും .
ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം ജൂൺ 30നകം പൂർത്തിയാക്കണം. 50 മുതൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് സ്വദേശികളെ നിയമിക്കേണ്ടത്.
മാനവവിഭവ, എമിററ്റൈസേഷൻ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത് 2022ൽ രണ്ടു ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്ന നിർദേശം നേരത്തെ നടപ്പിലാക്കിയിരുന്നു. ഇതിന്പുറമെ ഒരു ശതമാനം കൂടി സ്വദേശികളെ നിയമിക്കാനാണ് ജൂൺ വരെ സമയം അനുവദിച്ചിരിക്കുന്നത്.