ഛത്തീസ്ഗഡിലെ മാവോയിസ്റ് ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഛത്തീസ്ഗഡിലെ മാവോയിസ്റ് ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദന്തേവാഡയിൽ നടന്ന ഐഇഡി ആക്രമണത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു വീരമൃത്യു വരിച്ചത്. ഇതിൽ പത്ത് പേരും ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് ഉദ്യോഗസ്ഥരായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗം എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ”ദന്തേവാഡയിൽ ഛത്തീസ്ഗഡ് പോലീസിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തിൽ രാജ്യത്തിന് നഷ്ടപ്പെട്ട ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ. ഈ ജീവത്യാഗം എന്നും ഓർമ്മിക്കപ്പെടും. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം. ” ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top