Headline

പിറന്നാൾ ദിനത്തിൽ സമ്മാനമായി സംവിധായകൻ വിജീഷ് മണിയ്ക്ക് ഗോൾഡൻ വിസ…..

വ്യത്യസ്ഥമായ സിനിമകൾ ചെയ്ത് | ലോകശ്രദ്ധ നേടിയ സംവിധായകനും നിർമ്മാതാവുമായ വിജീഷ് മണിക്ക് പിറന്നാൾ സമ്മാനമായി ഗോൾഡൻ വിസ സമ്മാനിച്ച് ദുബായ്. 2021ലെ ഓസ്ക്കാർ ചുരുക്കപട്ടികയിലും, ഗിന്നസ് റെക്കാർഡ് ഉൾപ്പടെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകളും നേടിയിട്ടുള്ള ആളാണ് ഇദ്ദേഹം.
സാമൂഹ്യശ്രദ്ധ ഏറെ നേടിയ അട്ടപ്പാടിയിലെ മധു വധക്കേസിനെ ആസ്‌പദമാക്കി യുവതാരം അപ്പാനി ശരത്തിനെ നായകനാക്കി തയ്യാറാക്കിയ ‘ആദിവാസി’ എന്ന ചിത്രം റിലീസിന് ഒരുങ്ങിയ വേളയിലാണ് ഇത്തരമൊരു സന്തോഷം കൂടി വിജീഷ് മണിയെ തേടിയെത്തുന്നത്. ഏറെ ഇഷ്ടപ്പെടുന്ന ഒരു രാജ്യത്തു നിന്ന് ഒരു അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് വിജീഷ് മണി പറയുന്നു. ഇ.സി.എച്ച് ഡിജിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഏറ്റുവാങ്ങിയ ചടങ്ങിൽ  അലി അൽ കഅബി, ഐശ്വര്യ ദേവൻ,  നിഷാദ് പി.വി, അനിൽ ലാൽ, റഷീദ്  ദേവാ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top