മദീനയിൽ പ്രവാസി മലയാളി മരിച്ചു.പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്. മദീന തരീഖ് സുൽത്താനയിൽ കെട്ടിട നിർമാണ ജോലിക്കിടെ കാല് വഴുതി താഴെ വീണാണ് മരണം.
ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് അവധിക്കു ശേഷം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും.
പിതാവ്: കുഞ്ഞാലി പുളിക്കൽ. മാതാവ്: നബീസ. ഭാര്യ: ജസീന. മക്കൾ: ഫാത്തിമ, സഫ, മർവ, ആയിശ. മരണാനന്തര നടപടികൾക്കായി നവോദയ പ്രവർത്തകരായ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സുജായി മാന്നാർ എന്നിവർ രംഗത്തുണ്ട്.