Headline

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,178 പേർക്കുകൂടി കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,178 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 65,683 പേരാണ് ചികിത്സയിലുള്ളത്. 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,31,345 ആയി. 9.16 ആണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. രോഗമുക്തിനിരക്ക് 98.67 ശതമാനമായി.

അതേസമയം, ഡൽഹിയിൽ ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 948 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 25.69%മാണ് ഡൽഹിയിലെ പോസിറ്റീവ് നിരക്ക്. മഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ് കേസുകളിൽ കുറവുണ്ടായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത്‌ 545 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 26.5 ശതമാനമാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top