ഈദുൽ ഫിത്തർ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ 220,000 ലെത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). 20 മുതൽ ഏപ്രിൽ 25 വരെയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ.
ഈദ് അവധിക്ക് യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് ഡി.ജി.സി.എയുടെ എല്ലാ പ്രവർത്തന മേഖലകളുമായും സജ്ജമാണെന്ന് പ്ലാനിംഗ് ആൻഡ് പ്രോജക്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബി പറഞ്ഞു.
ദുബൈ,ഇസ്താംബുൾ,കെയ്റോ,ദോഹ എന്നിവയാണ് ഈദ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന സ്ഥലങ്ങൾ. 110,000 പേർ കുവൈത്തിൽ നിന്ന് പുറപ്പെടുമെന്നും അത്രയും പേർ എത്തിച്ചേരുമെന്നും കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.