Headline

പുതുമുഖം ഐശ്വര്യ അനിലയും ശ്വേത മേനോനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം ‘അലിന്റ’; ടൈറ്റിൽ ലുക്ക്‌ ലോഞ്ച് നടന്നു…

ജാക് ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ അരുൺദേവ് മലപ്പുറം നിർമ്മിച്ച് രതീഷ് കല്യാൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അലിന്റ’യുടെ ടൈറ്റിൽലുക്ക് പോസ്റ്റർ ലോഞ്ച് നടന്നു. മലയാളത്തിലെ പ്രശസ്തരായ അഭിനേതാക്കളും ടെക്‌നിഷ്യന്മാരും ചേർന്ന് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ടൈറ്റിൽ ലുക്ക്‌ പങ്കുവെച്ചത്. അനീതിക്കെതിരെ പോരാടുന്ന ഒരു പെണ്ണിന്റെ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖം ഐശ്വര്യ അനിലയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാവുന്നത്. മെയ്‌ ആദ്യവാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ഇടുക്കിയും സമീപ പ്രദേശങ്ങളുമാണ്. ജംഷീർ ആണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ. കൈതപ്രം, ഗിരീഷ് അംബ്ര എന്നിവരുടെ വരികൾക്ക് ശ്രീജിത്ത്‌ റാം സംഗീതം നൽകുന്നു.
ഐശ്വര്യയെ കൂടാതെ ശ്വേത മേനോൻ, എൽദോ രാജു, ജയകൃഷ്ണൻ, ശിവജി ഗുരുവായൂർ, വിജയകൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിത്തു ജയപാലിന്റെ കഥയിൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രതീഷ് കല്യാണും ജിത്തു ജയപാലും ചേർന്നാണ്. ക്യാമറ: സാംലാൽ പി തോമസ്, എഡിറ്റർ: കെ ആർ രാമശർമൻ, പ്രൊജക്റ്റ്‌ ഡിസൈനർ: അരുൺദേവ് മലപ്പുറം, ആർട്ട്‌: ആദിത്യൻ വലപ്പാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഖാദർ മൊയ്‌ദു, അസോസിയേറ്റ് ഡയറക്ടർ: ഷീന വർഗീസ്, സ്റ്റിൽസ്: രാഹുൽ സൂര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി സി ക്രീയേറ്റീവ്സ്,  ടൈറ്റിൽ: സജിൻ പിറന്നമണ്ണ്, ക്രീയേറ്റീവ് ഡിസൈൻസ്: മാജിക്‌ മോമെന്റ്സ്, പി.ആർ.ഒ: പി ശിവപ്രസാദ്, ഹരീഷ് എ.വി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top