ദു​​ബൈ​​യി​​ലെ ബോ​​ളി​​വു​​ഡ്​ പാ​​ർ​​ക്ക്​ അടച്ചുപൂട്ടുന്നു

ദു​​ബൈ​​യി​​ലെ ബോ​​ളി​​വു​​ഡ്​ പാ​​ർ​​ക്ക്​ അടച്ചുപൂട്ടുന്നു.പാ​​ർ​​ക്ക്​ അ​​ട​​ച്ചു​​പൂ​​ട്ടു​​ന്ന​​താ​​യി ‘ദു​​ബൈ പാ​​ർ​​ക്സ്​ ആ​​ൻ​​ഡ്​ റി​​സോ​​ർ​​ട്​​​സ്​’ അ​​ധി​​കൃ​​ത​​ർ വ്യാ​​ഴാ​​ഴ്ച​​യാ​​ണ്​ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ മാ​​സം റ​​മ​​ദാ​​നി​​ന്​ മു​​ന്നോ​​ടി​​യാ​​യി പാ​​ർ​​ക്ക്​ താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി അ​​ട​​ച്ചി​​ടു​​മെ​​ന്ന്​ അ​​റി​​യി​​ച്ചി​​രു​​ന്നു.എ​​ന്നാ​​ൽ, റ​​മ​​ദാ​​ൻ അ​​വ​​സാ​​നി​​ക്കാ​​നി​​രി​​ക്കെ പൂ​​ർ​​ണ​​മാ​​യും പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ ഇ​​ൻ​​സ്റ്റ​​ഗ്രാം വ​​ഴി ​വെ​​ളി​​പ്പെ​​ടു​​ത്തി.

‘ബോ​​ളി​​വു​​ഡി​​ന്‍റെ സം​​ഗീ​​ത​​ത്തി​​നും നി​​റ​​ങ്ങ​​ൾ​​ക്കും ജീ​​വ​​ൻ ന​​ൽ​​കി​​യ​​തി​​ന് എ​​ല്ലാ അ​​തി​​ഥി​​ക​​ൾ​​ക്കും പ​​ങ്കാ​​ളി​​ക​​ൾ​​ക്കും ടീ​​മു​​ക​​ൾ​​ക്കും പ്ര​​ത്യേ​​ക ന​​ന്ദി’ എ​​ന്ന്​ അ​​റി​​യി​​പ്പി​​ൽ പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം പാ​​ർ​​ക്കി​​ലെ രാ​​ജ്​ മ​​ഹ​​ൽ തി​​യ​​റ്റ​​ർ സ്വ​​കാ​​ര്യ ച​​ട​​ങ്ങു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്​ തു​​ട​​രു​​മെ​​ന്ന്​ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, തി​​യ​​റ്റ​​ർ പ്ര​​വ​​ർ​​ത്ത​​നം പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന തീ​​യ​​തി പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. പാ​​ർ​​ക്ക്​ അ​​ട​​ച്ചു​​പൂ​​ട്ടാ​​നു​​ണ്ടാ​​യ കാ​​ര​​ണം അ​​ധി​​കൃ​​ത​​ർ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, വ​​രും മാ​​സ​​ങ്ങ​​ളി​​ൽ പു​​തി​​യ ആ​​ക​​ർ​​ഷ​​ണ​​ങ്ങ​​ളു​​ടെ​​യും അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ​​യും വി​​ശ​​ദാം​​ശ​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന്​ പാ​​ർ​​ക്കി​​ന്‍റെ വെ​​ബ്​​​സൈ​​റ്റി​​ൽ അ​​റി​​യി​​പ്പ്​ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top