ശ്രീനഗർ: ജമ്മു കാഷ്മീരിലെ കത്രയിൽ ചെറുഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കി.
ഭൗമോപരിതലത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. കത്രയുടെ കിഴക്ക് ഭാഗത്ത് 97 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.