പൂനെയിൽ പരസ്യബോർഡ് തക‌‌ർന്ന് അഞ്ച് പേർ മരിച്ചു

മുംബയ്: പൂനെയിൽ കൂറ്റൻ ഇരുമ്പ് പരസ്യബോർഡ് തകർന്ന് വീണ് 5 പേർ മരിച്ചു. മരിച്ചവരിൽ നാല് പേ‌‌‌ർ സ്ത്രീകളാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡ് ടൗൺഷിപ്പിലെ സർവീസ് റോഡിൽ ഇന്നലെയാണ് സംഭവം. ശക്തമായ കാറ്റിനെ തുടർന്നാണ് അപകടം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top