സൗദിയിൽ താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു.മലപ്പുറം മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുൽ റസാഖ് (60) ആണ് മരിച്ചത്. ഖമീസ് മുശൈത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യയും രണ്ട് പെൺമക്കളും ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബം നാട്ടിൽ ആണ്. മൃതദേഹം ഖമീസ് മുശൈത്ത് ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കോൺസുലേറ്റ് സേവനവിഭാഗം അംഗവും സോഷ്യൽ ഫോറം സേവന വിഭാഗം കൺവീനറുമായ ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ട്.