Headline

അഅ്​സം ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി: സമാജ് വാദി പാർട്ടി നേതാവ് അഅ്​സം ഖാനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് 72കാരനായ അഅ്​സം ഖാനെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ന്യൂമോണിയ ബാധിതനായ ഇദ്ദേഹത്തിന്​ ശ്വസിക്കാൻ പ്രയാസം നേരിട്ടിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top