ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകും. മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
രാവിലെ 11 മണിക്ക് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാണ് നിര്‍ദേശം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും ഹാജരാകുക. രാവിലെ എ.എ.പി ആസ്ഥാനത്ത് നിന്ന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പമായിരിക്കും രാജ്ഘട്ടിലേക്ക് പോകുക. അതിന് ശേഷമായിരിക്കും സി.ബി.ഐ ആസ്ഥാത്ത് എത്തുക. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് നിരവധി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.