കുവൈറ്റ്: റമദാന് അവസാന പത്തിലേക്ക് കടന്നതോടെ കുവൈത്തിൽനിന്നു മക്കയിലേക്കുള്ള ഉംറ തീർഥാടകരിൽ വൻ വർധന. ഇതോടെ വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നു. വിമാന ടിക്കറ്റുകളുടെ നിരക്കില്‍ 40 ശതമാനത്തോളം വർധനയാണ് നിലവിൽ.
സാധാരണ ദിവസങ്ങളിൽ 150 മുതൽ 250 ദീനാർ വരെയായിരുന്നു ടിക്കറ്റ് ചാർജ് ഈടാക്കിയിരുന്നത്. എന്നാല്‍, റമദാന് തുടക്കത്തില്‍ 300 മുതൽ 500 ദീനാർ വരെയായി ഉയര്‍ന്നു. എന്നാല്‍, അവസാന പത്ത് ദിവസങ്ങളിൽ 2000 മുതൽ 3000 ദീനാർ വരെയാണ് പാക്കേജുകള്‍ക്ക് ചാർജ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു. വിമാന ടിക്കറ്റുകള്‍ ഉയര്‍ന്നതും മക്ക, മദീന എന്നിവിടങ്ങളിലെ ഹോട്ടലുകളുടെയും സേവനങ്ങളുടെയും നിരക്കുകള്‍ കൂടിയതുമാണ് വിലവർധനക്ക് കാരണമെന്ന് ഉംറ-ട്രാവൽ ഏജൻസികള്‍ പറഞ്ഞു.