മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 22മുതൽ . 32 രാജ്യങ്ങളിൽ നിന്നായി 826 പ്രസാധകർ പങ്കെടുക്കുമെന്ന് മസ്‌കത്ത് ഇന്റർനാഷണൽ ബുക്ക് ഫെയർ മീഡിയ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബിൻ സഈദ് അൽ ബലൂഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന പരിപടിയിൽ തെക്കൻ ബാത്തിന ഗവർണറേറ്റ് ആയിരിക്കും ഈ വർഷത്തെ മുഖ്യാതിഥി. പുസ്തകമേളയോട് അനുബന്ധിച്ചു 5,900 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. പുസ്തകമേളയെ കൂടുതൽ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരേയും ഇപ്രാവശ്യം പുസ്തകമേള ക്ഷണിച്ചിട്ടുണ്ട്