ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴക്കും ഇടിമിന്നിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ദോഫാർ, അൽ വുസ്ത തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലുമായിരിക്കും മഴ പെയ്യുക.
ഏറ്റവും കൂടുതൽ ആഘാതം ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഞായറാഴ്ചയാണ് പ്രതീക്ഷിക്കുന്നത്. വാദികൾ ഒഴുകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.