രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി.പ്രവേശനംനേടി പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്ന ഡോക്ടർമാരിൽ നിന്ന് കനത്തപിഴ ഈടാക്കുന്ന ഏകപക്ഷീയമായ നിയമങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച ഒരുകൂട്ടം വിദ്യാർഥികളുടെ ഹർജിയിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പങ്കജ് മിത്തൽ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വാദം കേട്ടത്.
സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഹർജി 14-ന് പരിഗണിക്കും. അതേസമയം സുപ്രീംകോടതി നടപടികൾ തത്സമയം കാണിക്കുന്നതിന്റെ പകർപ്പവകാശ സംരക്ഷണത്തിന് യുട്യൂബുമായി പ്രത്യേക ക്രമീകരണത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.