ന്യൂഡല്‍ഹി: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും. മത്സരാര്‍ഥികളില്‍ ഏറ്റവും പ്രമുഖന്‍ നരേന്ദ്രമോദിയാണെന്ന് നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലേ തോജെ വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി വിശ്വസ്തനായ നേതാവാണ്. യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് അസ്‌ലേ പറഞ്ഞു.