Headline

ഒമാനിൽ റോസാപ്പൂ വിളവെടുപ്പ് കാലം തുടങ്ങി

ഒമാനിൽ റോസാപ്പൂ വിളവെടുപ്പ് കാലം തുടങ്ങി. അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദറിലാണ് റോസാപ്പൂക്കളുടെ വിളവെടുപ്പിന് തുടക്കമായത്.

ഈ പ്രദേശത്ത് 3000 മീറ്ററിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏഴ് മുതൽ പത്ത് ഏക്കറോളംവരുന്ന കൃഷിയിടങ്ങളിൽ 5000-ത്തിലേറെ പനിനീർപ്പൂച്ചെടികളാണ് പൂത്ത് നിൽക്കുന്നത്. ഈ പ്രദേശത്തുനിന്ന് ഏതാണ്ട് 28000 ലിറ്റർ റോസ് വാട്ടറാണ് എല്ലാവർഷവും ഉണ്ടാക്കുന്നത്. എല്ലാ വർഷവും മാർച്ച് മാസം അവസാനം മുതൽ ഏപ്രിൽ മാസം പകുതിവരെയാണ് മേഖലയിലെ പനിനീർപ്പൂ വിളവെടുപ്പ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top