കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖാവരണങ്ങൾ ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഐ.എം.എ. ദേശീയ അധ്യക്ഷൻ ഡോ. ശരദ് കുമാർ അഗർവാൾ പറഞ്ഞു.
പ്രതിദിനം എൺപതിനായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന അവസ്ഥയിൽ അത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ടായിരുന്നുവെന്നും നിലവിലെ അയ്യായിരം കേസുകൾ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.