ഖത്തറില്‍ ഇഫ്താര്‍ ടെന്‍റുകള്‍ സജീവമായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രതിദിനം 50000 പേര്‍ക്ക് നോമ്പുതുറക്കാനുള്ള സൌകര്യമാണ് തമ്പുകളില്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഖത്തറിലെ നോമ്പു കാഴ്ചകളിലേക്ക് ഇഫ്താര്‍ ടെന്‍റുകള്‍ തിരിച്ചെത്തുന്നത്.
മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഈ ടെന്റുകള്‍ വലിയ അനുഗ്രഹമാണ്. രാജ്യത്ത് ജനസാന്ദ്രതയുള്ള കേന്ദ്രങ്ങളിലെല്ലാം ഇത്തരം ടെന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. നോമ്പുകാലത്ത് ഒരാളും ഭക്ഷണം കിട്ടാതെ പ്രയാസപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് ടെന്റുകള്‍ തുറന്നത്.
ഖത്തര്‍ മതകാര്യ മന്ത്രാലയം, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ്ക്രസന്റ് തുടങ്ങിയവയ്ക്ക് കീഴില്‍ 50 ഓളം ടെന്റുകള്‍ നോമ്പുകാര്‍ക്ക് വിരുന്നൊരുക്കുന്നു. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് ഈ ടെന്റുകള്‍ അനുഗ്രഹമാണ്.