ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ

ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. മിഷൻ – ക്രിട്ടിക്കൽ സാങ്കേതികവിദ്യകളിലൂടെ വ്യോമയാന മേഖലയിൽ സുസ്ഥിരത വർധിപ്പിക്കുകയെന്നതാണ് ഈ വർഷത്തെ എയർ ഷോ പ്രമേയം.

വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന ദുബായ് എയർ ഷോയിൽ ടുപാൻ എയർക്രാഫ്റ്റ്, ഔട്ടൽ റോബോട്ടിക്സ്, വോൾട്ട്എയ്റോ എന്നീ പ്രദർശകർ മേൽനോട്ടം വഹിക്കും. വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രദർശനത്തിൽ ഇടംപിടിക്കും.

ആഗോളതലത്തിലെ 300-ലേറെ വ്യോമയാന വിദഗ്ധർ എയർ ഷോയിൽ പങ്കെടുക്കും. മിഷൻ – ക്രിട്ടിക്കൽ സാങ്കേതികവിദ്യകളിലൂടെ വ്യോമയാന മേഖലയിൽ സുസ്ഥിരത വർധിപ്പിക്കുകയെന്ന പ്രമേയത്തിലാണ് ഈ വർഷം പരിപാടി സംഘടിപ്പിക്കുകയെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top