രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് 3375 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
13,509 പേർ ചികിത്സയിലുണ്ട്. 14 പേർകൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 5,30,862 ആയി. 2.73 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. രോഗമുക്തിനിരക്ക് 98.78 ശതമാനം.രാജ്യത്ത് ഇതുവരെ 4,47,12,692 പേർക്കാണ് കോവിഡ് ബാധിച്ചത്. 220.65 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു.