റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി. അനധികൃതമായി പ്രവർത്തിച്ചിരുന്ന വെയർ ഹൌസിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. മതിയായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികളും പരിശോധനയിൽ പിടിയിലായി.
സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കാലഹരണപ്പെട്ട കോഴിയിറിച്ചികൾ പിടികൂടിയത്. ഇവയുടെ കാലാവധി രേഖപ്പെടുത്തിയിരിക്കുന്ന പാക്കറ്റ് അഴിച്ച് മാറ്റി പുതിയ തിയതി രേഖപ്പെടുത്തിയ പാക്കറ്റിലാക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. സൌദിയുടെ വിവിധ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് വിതരണത്തിന് വെച്ചിരുന്ന 5 ടണ്ണോളം കോഴിയിറച്ചിയാണ് പരിശോധനയിൽ പിടിച്ചെടുത്തത്.