കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 10-ന് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് 13-നായിരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.അഞ്ചിടത്തേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെ നിലവിൽ ജനപ്രതിനിധിയില്ലാത്ത വയനാട് ലോക്‌സഭാമണ്ഡലത്തിലേക്ക് ഇക്കൂട്ടത്തിൽ ഉപതിരഞ്ഞെടുപ്പില്ല. തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നതായും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. മേയ് 24 വരെയാണ് കർണാടകയിൽ നിലവിലെ നിയമസഭയുടെ കാലാവധി.