സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി ഏപ്രില്‍ 20 മുതല്‍ 24 വരെ ആണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദി ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് ഏപ്രില്‍ 13 മുതല്‍ ഏപ്രില്‍ 26 ബുധന്‍ വരെ അവധിയായിരിക്കും. അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാം എന്നും വ്യവസ്ഥയുണ്ട്.
അതേസമയം അറബ് ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 32ാമത് ഉച്ചകോടിയാണ് മേയ് 19ന് സൗദിയിൽ നടക്കുകയെന്ന് അറബ് ലീഗ് അറിയിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ രാഷ്ട്രത്തലവന്മാരും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും തമ്മിൽ അഞ്ച് ദിവസമായി കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും. ഇതുമായി ബന്ധപ്പെട്ട് അറബ് വിദേശകാര്യ മന്ത്രിമാരുടെ തയാറെടുപ്പ് യോഗം ചേരും. സൗദി ഭരണകൂടവുമായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത്ത് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.