കർണാടകത്തിൽ നിയമസഭാതിരഞ്ഞെടുപ്പിൽ ജെ.ഡി.എസിനുവേണ്ടി പ്രചാരണം നടത്താൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമെത്തിയേക്കും. തെലങ്കാനയോട് ചേർന്നുകിടക്കുന്ന ജില്ലകളായ കലബുറഗി, യാദ്ഗീർ, ബീദർ എന്നിവിടങ്ങളിലാകും ചന്ദ്രശേഖർ റാവു പ്രചാരണത്തിനെത്തുക.
ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്.) തിരഞ്ഞെടുപ്പിൽ ജെ.ഡി.എസിനൊപ്പം നിൽക്കുമെന്നും ജെ.ഡി.എസ്. ജയിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ബി.ആർ.എസ്. വൃത്തങ്ങൾ അറിയിച്ചു. മമതാ ബാനർജിയും വരുംദിവസങ്ങളിൽ ജെ.ഡി.എസിനുവേണ്ടി പ്രചാരണത്തിനെത്തുമെന്നാണ് വിവരം.