Headline
ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ
മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി
രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കു കൂടി കോവിഡ്
ദേശീയപാത വികസനം ദ്രുതഗതിയിൽ: 99 ശതമാനം നഷ്ടപരിഹാരവും വിതരണം ചെയ്തു
റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു
ചര്‍മ്മമുഴ; ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി
സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ അവധി

രാജ് ബി ഷെട്ടിയും അപർണാ ബാലമുരളിയും ഒരുമിക്കുന്ന രുധിരം ആരംഭിച്ചു

കന്നഡയിൽ തരംഗം തീർത്ത രാജ് ബി ഷെട്ടി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന് തുടക്കമായി. ദേശീയ അവാർഡ് കരസ്ഥമാക്കിയ അപർണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും തൃശൂർ ആമ്പല്ലൂർ ശ്രീ ഗോകുലം റെസിഡെൻസിയിൽ ആണ് നടന്നത്. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്കു ഭാഷകളിലുമെത്തും.റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് രുധിരം നിര്‍മിക്കുന്നത്.
സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റോഷാക്കിലൂടെ പുതുമയാര്‍ന്ന സംഗീതാനുഭവം നല്‍കിയ മിഥുന്‍ മുകുന്ദനാണ് രുധിരത്തിന് പശ്ചാത്തല സംഗീമൊരുക്കുന്നത്. സജാദ് കാക്കു ക്യാമറയും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
രുധിരത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍: ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പത്താന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: മാർട്ടിൻ മാത്യു, വിന്‍സന്റ് ആലപ്പാട്ട്,
ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍:റിച്ചാര്‍ഡ്, സൗണ്ട് മിക്‌സ്: ഗണേഷ് മാരാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ക്രിസ് തോമസ് മാവേലി,അസോസിയേറ്റ് ഡയറക്ടർ : സുജേഷ് ആനി ഈപ്പൻ, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: ആനന്ദ് ശങ്കര്‍, ആക്ഷന്‍: റണ്‍ രവി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം.എസ്. അരുണ്‍,സ്റ്റില്‍സ്: റെനി ഡിസൈന്‍: ആന്റണി സ്റ്റീഫൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂർ ചിമ്മിനി ഡാമും പരിസരപ്രദേശങ്ങളിലുമാണ് നടക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top