കർണാടക: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കർണാടകയിലെത്തും. ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെൻറർ മോദി ഉദ്ഘാടനം ചെയ്യും.
ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുര മെട്രോ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 10:45 ന് പ്രധാനമന്ത്രി ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്യും. ഗ്രാമീണ സേവനം നടത്താൻ തയ്യാറാകുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യ സ്ഥാപനമാണ് സത്യസായി ഗ്രാമത്തിലെ മെഡിക്കൽ കോളജ്.
ഉച്ചയ്ക്ക് 1 മണിക്ക് ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുര മെട്രോ ലൈൻ ഉദ്ഘാടനം ചെയ്യും, കൂടാതെ മെട്രോയിൽ സവാരി നടത്തുകയും ചെയ്യും. കൂടാതെ പുതിയ വികസന പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടായേക്കും.